test del 4 copy of del 3
പിണറായിയുടെ സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു; ഇനി വൈ കാറ്റഗറി, എസ്‍കോർട്ടുമില്ല, വിവാദ ഗൺമാനും മടക്കം

തിരുവനന്തപുരം∙ നവകേരള യാത്രയ്ക്കിടെ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപ്, പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍നിന്ന് ഒഴിവായി. പിണറായി മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്. അതേസമയം മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്. പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി. പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ നിലയില്‍ വൈ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ ഗണ്‍മാന്മാര്‍ക്കു പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും.തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് ലാബിലേക്ക് മുന്‍പ് അയച്ച വിഡിയോ ദൃശ്യങ്ങളുടെ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനാണു പരിശോധന. പരമാവധി തെളിവുകള്‍ സമാഹരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഘത്തിന്റെ ആദ്യയോഗം ഇന്നലെ ചേര്‍ന്നു.
Source link


