test del 3
എൻസിപിക്ക് തന്ത്രമൊരുക്കാൻ പ്രശാന്ത് കിഷോറും ഐപാക്ക് ടീമും; കൂടിക്കാഴ്ച നടത്തി സുനേത്ര പവാർ

മുംബൈ ∙ എൻസിപി അജിത് വിഭാഗത്തിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, പാർട്ടി ദേശീയ അധ്യക്ഷയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറും മകനും രാജ്യസഭാ എംപിയുമായ പാർഥ് പവാറും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന ‘ഡിസൈൻ ബോക്സ്ഡ്’ എന്ന ഏജൻസിയുമായുള്ള കരാർ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം. ചർച്ച 2 മണിക്കൂറോളം നീണ്ടു.അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് എൻസിപിയുടെ (അജിത്) അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സുനേത്ര പവാർ, അടുത്തയിടെ മക്കളായ പാർഥ് പവാറിനെയും ജയ് പവാറിനെയും പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിരുന്നു. പട്ടികയിൽ പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ എന്നിവരുടെ പേരുകൾ ഇല്ലാതിരുന്നതു സാങ്കേതിക പിഴവാണെന്നു വിശദീകരിച്ചെങ്കിലും, കുടുംബ കേന്ദ്രീകൃത നീക്കത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.
Source link


