test del 3

കെ റെയിൽ കമ്പനി തുടർന്നേക്കും: സംയുക്ത പങ്കാളിത്തം; കേന്ദ്ര തീരുമാനമില്ലാതെ പിരിച്ചുവിടാനാകില്ല


തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചെങ്കിലും പദ്ധതിക്കു ചുക്കാൻ പിടിച്ച കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ– കെ റെയിൽ) തുടർന്നേക്കും. നിലവിൽ 5540 കോടി രൂപയുടെ പദ്ധതികൾ കെ റെയിലിനുണ്ട്.റെയിൽവേക്കു 49 ശതമാനവും കേരളത്തിന് 51 ശതമാനവും ഓഹരിപങ്കാളിത്തമുള്ള കമ്പനി 100 കോടി മൂലധന നിക്ഷേപത്തോടെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു പ്രവർത്തനം ആരംഭിച്ചത്. കമ്പനിവഴി നടപ്പാക്കാൻ യുഡിഎഫ് തിരഞ്ഞെടുത്ത പദ്ധതികൾ എൽഡിഎഫ് ആദ്യംതന്നെ വെട്ടി.8 സംസ്ഥാനങ്ങളാണ് റെയിൽവേയുമായി ചേർന്നു കമ്പനികളുണ്ടാക്കിയത്. കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിലൂടെ രൂപീകരിച്ച കമ്പനികളായതിനാൽ കേന്ദ്ര തീരുമാനമില്ലാതെ ഇവ പിരിച്ചുവിടാനാകില്ല. കേരളത്തിന് ആവശ്യമില്ലെന്നും കാണിച്ചു കേന്ദ്രത്തിനു കത്തെഴുതാം.


Source link

Back to top button