test del 4 copy of del 3
പ്രതിഷേധ പന്തലിലേക്ക് ജലപീരങ്കി, ആത്മഹത്യശ്രമം; കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കലിൽ സംഘർഷം, നിർത്തിവയ്ക്കാൻ നിർദേശം

കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പര്യത്തുകാവ് ഉന്നതിയിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തിലെത്തിയതോടെ കുടിയൊഴിപ്പിക്കൽ നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം. ഇതോടെ പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും സ്ഥലത്തു നിന്ന് പിന്മാറി. സുപ്രീം കോടതി നിർദേശം നടപ്പാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും വൈകാതെ അത് പൂർത്തിയാക്കുമെന്നും അഭിഭാഷക കമ്മിഷൻ അഡ്വ. ജയപാലൻ പറഞ്ഞു. എന്നാൽ തലമുറകളായി താമസിച്ചുവരുന്നവരെ പുനരധിവാസം പോലുമില്ലാതെ ഇറക്കിവിടാൻ പാടില്ലെന്ന് കാട്ടി നാട്ടുകാരും സിപിഎമ്മും താമസക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ 200ഓളം വരുന്ന പൊലീസ് സംഘവുമായി അഭിഭാഷക കമ്മിഷൻ വീണ്ടുമെത്തിയത്. ഇതോടെ പ്രായമായ സ്ത്രീകളും കുട്ടികളും അടക്കമുള്ള താമസക്കാരും നാട്ടുകാരും സിപിഎം പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ ഉന്നതിയിലേക്കുള്ള വഴിയിൽ പന്തലുകെട്ടി പ്രതിഷേധവും തുടങ്ങി. എന്നാൽ ഉച്ചയോടെ പൊലീസും റവന്യൂ അധികൃതരും ഉന്നതിയിലെ ഒരു വീട്ടിലേക്ക് നീങ്ങിയതോടെ സ്ഥിതിഗതികൾ മാറി. ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, പൊലീസ് പ്രതിഷേധക്കാർ ഇരുന്ന പന്തലിലേക്ക് ജലപീരങ്കി ചീറ്റി. കുട്ടികൾ അടക്കം ഇരിക്കുമ്പോഴായിരുന്നു ഇത്. ഒട്ടേറെ പേർക്ക് ഇതിൽ പരുക്കേൽക്കുകയും ചെയ്തു. ഇതോടെ സംഘർഷം കനക്കുകയും ഇരുഭാഗവും നേർക്കുനേർ നിൽക്കുകയും ചെയ്തു. ഇതിനിടെ, അഭിഭാഷക കമ്മിഷൻ ഒരു വീടിന്റെ പിൻവശത്തെത്തി അവിടെ നോട്ടിസ് പതിക്കാനും ശ്രമിച്ചു.
Source link

