test del 4 copy of del 3
പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാംപ്രതി ഉൾപ്പെടെയുള്ള 5 പേർക്ക് പരോൾ അനുവദിച്ചു

കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെയുള്ള 5 പേർക്ക് കൂടി പരോൾ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. ഇരുപത് ദിവസത്തേക്കാണ് പരോൾ ലഭിച്ചത്.സംഘർഷ സാധ്യതയുള്ളതിനാൽ പൊലീസ് ജാഗ്രതയിലാണ്. തുടർച്ചയായി കൂട്ടപ്പരോൾ നൽകിയതിനെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും രംഗത്തെത്തി. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോൾ അനുവദിക്കുകയാണെന്നാണ് ആരോപണം.
Source link


