test del 4 copy of del 3
യുദ്ധം നമ്മുടെയും വഴി മുടക്കുന്നു: ടാറിങ്ങിനുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; റോഡ് നിർമാണം നിലച്ചു

കോട്ടയം ∙ പശ്ചിമേഷ്യൻ യുദ്ധം കാരണം ടാറിങ്ങിനുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല. കോട്ടയം നഗരസഭയിലെ 35 വാർഡുകളിലെ റോഡുകളുടെ ടാറിങ് മുടങ്ങി. അസംസ്കൃത വസ്തുക്കൾക്ക് ഇരട്ടി വിലയായതോടെയാണ് ടാറിങ് നിർത്തിയത്. 7 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത റോഡുകളിൽ ഒരു കോടി രൂപയുടെ നിർമാണം മാത്രമാണ് നടത്താൻ കഴിഞ്ഞത്. വിവിധ വാർഡുകളിൽ ഒരു കോടി രൂപയുടെ നിർമാണ നവീകരണ പ്രവർത്തനങ്ങൾ യുദ്ധം ആരംഭിക്കുന്നതിനു മുൻപ് പൂർത്തിയാക്കിയിരുന്നു. ബാക്കി 35 വാർഡുകളിലെ റോഡുകളുടെ നവീകരണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു കരാറുകാർ പറയുന്നു.കോൺക്രീറ്റ് റോഡുകൾ നഗരസഭയിലെ കോൺക്രീറ്റ് ചെയ്യേണ്ട റോഡുകളുടെ നിർമാണം നടക്കുന്നില്ല. കല്ല്, മെറ്റൽ, പാറമണൽ എന്നിവയ്ക്ക് വില ഉയർന്നു. യുദ്ധം തുടങ്ങിയ ശേഷം 50 കിലോയുള്ള ഒരു ചാക്ക് സിമന്റിനു 30 രൂപ വില ഉയർന്നു. ഇന്ധനവില വർധിപ്പിച്ചതും മേഖലയ്ക്ക് തിരിച്ചടിയായെന്നു കരാറുകാർ പറയുന്നു.
Source link


