NATIIONAL

റിസ്‍വാന്റെ സെഞ്ചറിയും രക്ഷിച്ചില്ല, പാക്കിസ്ഥാനെ നാണംകെടുത്തിവിട്ട് ബംഗ്ലദേശ്, ടെസ്റ്റ് പരമ്പരയിൽ ‘വൈറ്റ് വാഷ്’ വിജയം


ധാക്ക∙ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ 2–0ന് തകർത്തുവിട്ട് ബംഗ്ലദേശ്. രണ്ടാം ടെസ്റ്റിൽ 78 റൺസിനു തോൽപിച്ചതോടെയാണ് ബംഗ്ലദേശ് ‘വൈറ്റ് വാഷ്’ വിജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് സ്വന്തം മണ്ണിൽ പാക്കിസ്ഥാനെതിരെ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്സിൽ 437 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 358ന് ഓൾഔട്ടാകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്‍വാൻ (166 പന്തിൽ 94), ക്യാപ്റ്റൻ ഷാൻ മസൂദ് (116 പന്തിൽ 71), സൽമാൻ ആഗ (102 പന്തില്‍ 71) എന്നിവർ അർധ സെഞ്ചറികളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ 34.2 ഓവറിൽ 120 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തിയ ബംഗ്ലദേശ് സ്പിന്നര്‍ തൈജുൽ ഇസ്‍ലാമാണ് പാക്കിസ്ഥാനെ പ്രതീക്ഷകളെ തകർത്തെറിഞ്ഞത്.മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 46 റൺസിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 278 റൺസടിച്ചപ്പോൾ, പാക്കിസ്ഥാന്റെ മറുപടി 232 ൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ ലിറ്റൻ ദാസാണ് ബംഗ്ലദേശിനെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. 159 പന്തുകൾ നേരിട്ട ലിറ്റൻ ദാസ് 126 റൺസാണ് കൂട്ടിച്ചേർത്തത്. മറുപടിയിൽ അർധ സെഞ്ചറി നേടിയ ബാബര്‍ അസം (84 പന്തിൽ 68) മാത്രമാണ് പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ തൈജുൽ മത്സരത്തിൽ ആരെ ഒൻപതു വിക്കറ്റുകളാണു സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശ് 104 റൺസിനു വിജയിച്ചിരുന്നു.


Source link

Back to top button