test del 5 copy of del 3
എഐഎഡിഎംകെ പിന്തുണച്ചാൽ സിപിഎം ഇടയുമോ? മന്ത്രിസഭാ വികസനത്തിന് വിജയ്

ചെന്നൈ ∙ തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം പിന്തുണ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി പാർട്ടി നേതൃത്വം. എഐഎഡിഎംകെയിലെ ഏതെങ്കിലും വിഭാഗം ഭരണസഖ്യത്തിന്റെ ഭാഗമായാൽ പോലും സിപിഎം പിന്തുണ പിൻവലിക്കില്ലെന്ന് ടിവികെ നേതാവും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന വ്യക്തമാക്കി. നിലവിൽ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഎം, വിസികെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാൻ പാർട്ടി വീണ്ടും ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ, ഏറെ ചർച്ച ചെയ്യപ്പെടുന്ന മന്ത്രിസഭാ വികസനത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രി വിജയ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് വിവരം. തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. വിജയ് താൻ ജയിച്ച രണ്ട് സീറ്റുകളിൽ ഒന്നായ തൃച്ചി (ഈസ്റ്റ്) രാജിവച്ചതോടെ ടിവികെയ്ക്ക് 107 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളായ കോൺഗ്രസ് (5), വിസികെ, സിപിഎം, സിപിഐ, ലീഗ് (ആകെ 8) എന്നിവരുൾപ്പെടെ നിലവിൽ സർക്കാരിന് 120 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തേക്കാൾ രണ്ട് സീറ്റുകൾ മാത്രം കൂടുതൽ ഉള്ളതിനാൽ സർക്കാർ സുരക്ഷിതമല്ലെന്ന വിലയിരുത്തലുകൾക്കിടയിലാണ് എഐഎഡിഎംകെ വിമതരുടെ പിന്തുണ നിർണായകമാകുന്നത്. 25 വിമത എംഎൽഎമാർ ഒപ്പം ചേർന്നാൽ, ഇടതുപക്ഷവും വിസികെയും മുന്നണി വിട്ടാൽ പോലും വിജയ് സർക്കാരിനു ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകളെക്കാൾ 19 സീറ്റുകൾ അധികമുണ്ടാകും.
Source link


