test del 4 copy of del 3
ഇന്ത്യയിലെ ‘ഇല്ലാത്ത വ്യോമതാവളങ്ങൾ’ തകർത്തെന്ന് പാക്ക് ഉദ്യോഗസ്ഥൻ; ട്രോളി സോഷ്യൽ മീഡിയ

ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി നടത്തിയ ആക്രമണത്തിൽ ഇന്ത്യയിലെ രണ്ട് വ്യോമതാവളങ്ങൾ ആക്രമിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ. പാക്ക് സൈനിക ഉദ്യോഗസ്ഥന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിലാണ് ഇന്ത്യയിലെ രണ്ട് വ്യോമതാവളങ്ങൾ ആക്രമിച്ചെന്ന് പറയുന്നത്. എന്നാൽ ആ ‘വ്യോമതാവളങ്ങൾ’ യഥാർഥത്തിൽ നിലവിലില്ലാത്തതാണെന്ന് സമൂഹമാധ്യാമങ്ങളിൽ ഇന്ത്യക്കാർ ചൂണ്ടിക്കാട്ടി. ‘ഇല്ലാത്ത താവളങ്ങൾ തകർത്ത’ ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയാണ്.പ്രസ്താവന ഓൺലൈനിൽ വലിയ ചർച്ചയായി. ഇല്ലാത്ത സൈനിക താവളങ്ങളെക്കുറിച്ച് സംസാരിച്ച ഉദ്യോഗസ്ഥനെ പരിഹസിച്ച് നിരവധി പോസ്റ്റുകൾ വന്നു. ഇല്ലാത്ത വ്യോമതാവളങ്ങള്‍ എങ്ങനെ തകർത്തു എന്നും പലരും ചോദിക്കുന്നു. ‘‘പുരാവസ്തു ഗവേഷകർ, ഇന്ത്യൻ വ്യോമസേന എന്നിവർ രജൗറി എയർബേസ്, മാമുൻ എയർബേസ് എന്നിവ കണ്ടെത്താൻ ഒരു സംയുക്ത ദൗത്യം ആരംഭിച്ചു. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി സർക്കാർ ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുക’’ എന്നാണ് വിഡിയോയെ പരിഹസിച്ച് ഒരാൾ എക്സിൽ പങ്കുവച്ച കമന്റ്. ‘‘ഫത്താ-1 രജൗറി, മാമുൻ വ്യോമതാവളങ്ങളെ ആക്രമിച്ചു. അവ നിലവിൽ ഇല്ലാതായി. അടുത്ത ലക്ഷ്യം അറ്റ്ലാന്റിസ്?’’ – മറ്റൊരാൾ കുറിച്ചത് ഇങ്ങനെ.
Source link


