test del 4 copy of del 3
കാറായി ഓഫിസായി വസതിയായി, പക്ഷേ വകുപ്പ് മാത്രമായില്ല; ഫിഷറീസിൽ കോൺഗ്രസ്– ലീഗ് ധാരണയായില്ല

തിരുവനന്തപുരം ∙ മന്ത്രിമാർക്ക് ഔദ്യോഗിക വസതിയായി, ഓഫിസായി, സ്റ്റേറ്റ് കാറായി; വകുപ്പ് മാത്രമായില്ല. സർക്കാർ അധികാരമേറ്റ് രണ്ടുദിനം പിന്നിടുമ്പോഴും വകുപ്പുകളിലുള്ള തീരുമാനം നീളുന്നു. ആഭ്യന്തരം ഉൾപ്പെടെ ഏതാനും വകുപ്പുകളൊഴികെയുള്ളവയിൽ ഇനിയും വ്യക്തത വരാത്തതിനാൽ ചുമതലയേറ്റടുക്കാനാകാത്ത സ്ഥിതിയിലാണു മന്ത്രിമാർ. മന്ത്രിസഭാ യോഗം ഇന്നു ചേരാനിരിക്കെ, വിജ്ഞാപനമിറങ്ങിയില്ലെങ്കിൽ വകുപ്പില്ലാ മന്ത്രിമാരായി അതിൽ പങ്കെടുക്കേണ്ടി വരുംവകുപ്പുകൾ ഉറപ്പിച്ച ഏതാനും മന്ത്രിമാർ ഉദ്യോഗസ്ഥരുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല (ആഭ്യന്തരം), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായം), കെ.മുരളീധരൻ (ആരോഗ്യം), എൻ.ഷംസുദീൻ (പൊതുവിദ്യാഭ്യാസം), ഷിബു ബേബി ജോൺ (വനം), സി.പി.ജോൺ (ഗതാഗതം) എന്നിവർ അതതു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു കടന്നു.ലഭിക്കാനിടയുള്ള വകുപ്പുകളിൽ മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ടെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. കെ.മുരളീധരന് ആരോഗ്യത്തിനു പുറമേ പ്രധാന വകുപ്പായ ദേവസ്വം കൂടി നൽകുന്നതിൽ എതിർപ്പുയർന്നിട്ടുണ്ട്. സീനിയർ മന്ത്രിയായ എ.പി.അനിൽകുമാറിനു വൈദ്യുതിക്കു പുറമേ മറ്റൊരു വകുപ്പ് കൂടി നൽകുന്ന കാര്യവും ആലോചനയിലുണ്ട്. ദേവസ്വം നൽകുന്നതാണു പരിഗണനയിൽ. ഘടകകക്ഷി നേതാവ് അനൂപ് ജേക്കബിനുള്ള വകുപ്പിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ലീഗ് മന്ത്രിമാരുടെ വകുപ്പു വിഭജനവും അന്തിമമായിട്ടില്ല.
Source link


