test del 5 copy of del 3
ബേബിയും ഐസക്കും പിന്നെ നിയമസഭയിലെത്തിയില്ല, പക്ഷേ, പ്രസാദിനെ കൈവിട്ടില്ല; ‘13ന് എന്താ കുഴപ്പം? അതു വെറും നമ്പർ’

തിരുവനന്തപുരം∙ മന്ത്രിമാർ 13–ാം നമ്പർ ഔദ്യോഗിക കാർ ഉപയോഗിച്ചതുകൊണ്ടോ, മൻമോഹൻ ബംഗ്ലാവ് ഉപയോഗിച്ചതുകൊണ്ടോ എന്താണു കുഴപ്പം? തങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നും അതൊക്കെ വെറും അന്ധവിശ്വാസമെന്നും മുൻപ് ഇവ രണ്ടും ഉപയോഗിച്ച നേതാക്കൾ പറയുന്നു. പുതിയ യുഡിഎഫ് സർക്കാരിൽ 13–ാം നമ്പർ കാർ ആരും എടുത്തില്ലെങ്കിലും എല്ലാ കഥകളും തള്ളി മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രിസഭയിലെ ജൂനിയറായ ഒ.ജെ.ജനീഷ് തയാറായി.മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും തലയെടുപ്പുള്ളതും ലോക്ഭവന്റെ അയൽപക്കവുമായ മൻമോഹൻ ബംഗ്ലാവിനെ കേന്ദ്രീകരിച്ചാണു മറ്റൊരു അശുഭ കഥ. വിഎസ് സർക്കാരിന്റെ കാലത്തു ജവാഹർ നഗറിലേക്കു രണ്ടാമതൊരു കവാടം നൽകിയതോടെ കഥയ്ക്കു ബലം വച്ചു. ആ സർക്കാരിന്റെ കാലത്തു കോടിയേരി ബാലകൃഷ്ണനും ടി.യു.കുരുവിളയും മോൻസ് ജോസഫും ഇവിടെ താമസിച്ചു. കോടിയേരി പിന്നീടു പാർട്ടി സെക്രട്ടറിയായെങ്കിലും കുരുവിളയുടെ ഗ്രാഫ് ഉയർന്നില്ല.മന്ത്രിയായപ്പോൾ കാറിനു 13–ാം നമ്പർ ആവശ്യപ്പെട്ടപ്പോൾ, ഉത്തരവിലൂടെ ആ നമ്പർ ഒഴിവാക്കിയതാണെന്നായിരുന്നു മറുപടി. ഫയൽ നീക്കി പിന്നാലെ നടന്നാണു 13 വീണ്ടെടുത്തത്. ഏതെങ്കിലും സംഖ്യയുമായി ഒരു മനുഷ്യന്റെയും ഭാഗധേയം ബന്ധപ്പെട്ടു കിടക്കുന്നില്ല.– എം.എ.ബേബി, സിപിഎം ജനറൽ സെക്രട്ടറി
Source link


