test del 4 copy of del 3

‘ആക്രമണത്തില്‍ നിന്ന് പിന്മാറിയത് ഒരു മണിക്കൂര്‍ മുൻപ്; ഇറാന് ഇനി സമയം ലഭിക്കില്ല’


വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക പൂർണ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് യുഎസ് പിന്മാറിയതെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി.‘‘രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ, ഒരുപക്ഷേ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഞായറാഴ്ചയോ, അല്ലെങ്കിൽ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ ഒരു സൈനിക നീക്കം ഉണ്ടായേക്കാം. ഇറാനെ ഒരു പുതിയ ആണവായുധം നിർമിക്കാൻ ഒരുകാലത്തും ഞങ്ങൾ അനുവദിക്കില്ല’’– ഡോണൾഡ് ട്രംപ് പറഞ്ഞു. തങ്ങളുമായി വെടിനിർത്തൽ കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. 


Source link

Back to top button