test del 4 copy of del 3
ട്രംപിന് പിന്നാലെ പുട്ടിൻ ചൈനയിലേക്ക്; ചൈന–യുഎസ് ബന്ധവും ചർച്ചയാകും

ബെയ്ജിങ്∙ യുഎസ് പ്രസിഡന്റ് ഡോമൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിനു തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ചൈനയിലേക്ക്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ചൈനയിലെത്തിയ പുട്ടിൻ, പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുമായി നല്ല ബന്ധം നിലനിർത്തിക്കൊണ്ട് യുഎസുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് പുട്ടിന്റെ സന്ദർശനം. ചൈന–റഷ്യ സൗഹൃദ ഉടമ്പടിയുടെ 25ാം വാർഷികവുമാണ്. നിലവിൽ റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2022ൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം യുഎസും യൂറോപ്പും പലതവണ ഉപരോധം ഏർപ്പെടുത്തിയിട്ടും ചൈന റഷ്യയുമായുള്ള വ്യാപാരബന്ധം തുടർന്നു.
Source link


