test del 3
‘വന്ധ്യംകരണവും വാക്സിനേഷനും ആസൂത്രണമില്ലാതെ, അപകടകാരികളായ തെരുവ്നായ്ക്കളെ കൊല്ലാം’

ന്യൂഡൽഹി ∙ മനുഷ്യജീവനു ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ, ആവശ്യമെങ്കിൽ അപകടകാരികളും അക്രമകാരികളുമായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുമതി നൽകി സുപ്രീം കോടതി. തെരുവ് നായ്ക്കളെ റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീം കോടതി വിസമ്മതിച്ചു. വന്ധ്യംകരണത്തിനു ശേഷം നായ്ക്കളെ വീണ്ടും പഴയ സ്ഥലങ്ങളിൽ തന്നെ തുറന്നുവിടരുതെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളി. നായ്ക്കളെ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് അവരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് ആക്രമണങ്ങൾ വർധിപ്പിക്കുമെന്നുമായിരുന്നു മൃഗസംരക്ഷണ പ്രവർത്തകരുടെ വാദം. എന്നാൽ, ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദത്തോട് വിയോജിച്ചു. തെരുവ് നായ്ക്കളുടെ പെരുപ്പത്തിന് അനുസരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി കോടതി വിമർശിച്ചു. ആസൂത്രണമില്ലാതെയാണ് വന്ധ്യംകരണവും വാക്സിനേഷനും നടപ്പാക്കിയത്. കൃത്യമായ ദീർഘവീക്ഷണത്തോടെ സംസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്രയും വഷളാകില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.∙ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചട്ടങ്ങൾ കർശനമായി നടപ്പാക്കണം.
Source link


