test del 4 copy of del 3

ദൃശ്യങ്ങൾ പകർത്തി തുടർച്ചയായ പീഡനം, മോഡലിങ്ങിന്റെ മറവിൽ ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണം; കൂടുതൽ വിവരങ്ങൾ പുറത്ത്


കൊച്ചി ∙ മോഡലിങ്ങിന്റെ മറവിൽ യുവതികളെ കെണിയിൽപ്പെടുത്തി വിദേശത്തേക്ക് കടത്തുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇത്തരത്തിൽ പീഡനത്തിന് ഇരയായ 3 പേരാണ് മരട് പൊലീസിനു പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം പോങ്ങുവിള സ്വദേശിയും മോഡലുമായ അലീന എബ്രഹാം (29), ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു (50), പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ദുബായിലുള്ള രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.ദുബായിലെത്തിക്കുന്ന മോഡലുകളെ ഹോട്ടലുകളിൽ എത്തിക്കുകയും ശീതളപാനീയത്തിലോ ബലമായോ ലഹരി മരുന്ന് നൽകി ബോധരഹിതരാക്കിയ ശേഷം പുരുഷന്മാർക്ക് കാഴ്ചവയ്ക്കുകയാണ് സംഘം ചെയ്യുന്നത്. തുടർന്ന് ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കും. വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ഒട്ടേറെ പേരാണ് സംഘത്തിന്റെ പിടിയിലുള്ളത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു പുറമെ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരേയും സംഘം കെണിയിൽപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.


Source link

Back to top button