test del 5 copy of del 3

എല്ലാ കണക്കുകളും തെറ്റി; തിരുവനന്തപുരം നഗരം അടുത്തകാലത്തൊന്നും ഇതുപോലെ ആർത്തിരമ്പിയിട്ടുണ്ടാകില്ല


തിരുവനന്തപുരം ∙ ആവേശത്തിന്റെ കണ്ണും മനസ്സുമായി അരലക്ഷം പേർ നിറഞ്ഞു കവിഞ്ഞ സെൻട്രൽ സ്റ്റേഡിയം. അവിടേക്കെത്താനാകാതെ സമീപ റോഡുകളിൽ തങ്ങിനിന്ന ആയിരങ്ങൾ. മഹാ വിജയത്തിന്റെ കലാശക്കൊട്ടെന്നതുപോലെ നഗരത്തെ പ്രകമ്പനം കൊള്ളിച്ച കരഘോഷങ്ങൾ, ആർപ്പുവിളികൾ… തിരുവനന്തപുരം നഗരം അടുത്തകാലത്തൊന്നും ഇതുപോലെ ആർത്തിരമ്പിയിട്ടുണ്ടാകില്ല. പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ദിവസം പ്രവർത്തകരുടെ ആഘോഷങ്ങളിൽ ആറാടുകയായിരുന്നു ജില്ല. പായസ വിതരണവും ബൈക്ക് റാലിയും ചെണ്ടമേളവുമൊക്കെയായി ജില്ല മുഴുവൻ സത്യപ്രതിജ്ഞയുടെ ആവേശം അലയടിച്ചുബാരിക്കേഡുകൾ തകർത്തു മുന്നേറിയ പ്രവർത്തകർ സെൻട്രൽ സ്റ്റേഡിയത്തെ അതിവേഗത്തിൽ കുത്തി നിറച്ചു. സെക്രട്ടേറിയറ്റ് അനക്സിനു മുൻവശം വഴി വിഐപികൾക്കാണ് പ്രവേശനം നിശ്ചയിച്ചിരുന്നത്. മറ്റു ഗേറ്റുകളിലൂടെ കടക്കാൻ കഴിയാതെ വന്നതോടെ ഇവിടെയും പ്രവർത്തകർ തിക്കിത്തിരക്കി. ജനക്കൂട്ടം സംഘാടകരുടെ കണക്കുകൂട്ടലുകൾക്കപ്പുറം കടന്നതോടെ സ്റ്റേഡിയത്തിനുള്ളിലെ പന്തലിലും പൊലീസിനെ തിരക്ക് നിയന്ത്രിക്കാനായില്ല. പന്തലിനുള്ളിലെ പൊള്ളുന്ന ചൂടിലും തളരാതെ നിന്ന ജനക്കൂട്ടത്തിന്റെ നീണ്ട അവസാനിപ്പിച്ചത് 9.45നാണ്. വേദിയിൽ പ്രിയ നേതാവ് വി.ഡി.സതീശനെത്തിയതോടെ ജനസാഗരം ഇളകിമറിഞ്ഞു. കോൺഗ്രസിന്റെ ത്രിവർണ പതാകയും ലീഗിന്റെ ഹരിത പതാകയും പന്തലിനുള്ളിൽ ഉയർന്നു പൊങ്ങി. കൈവീശിയും മുഷ്ടി ചുരുട്ടിയും തങ്ങളെ അഭിവാദ്യം ചെയ്ത നിയുക്ത മുഖ്യമന്ത്രിക്ക് സദസ്സ് മറുപടി നൽകി;


Source link

Back to top button