test del 5 copy of del 3

‘മർദനമേറ്റതിന്റെ ബുദ്ധിമുട്ട് ഇന്നുമുണ്ട്; അവർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി: പ്രതിപക്ഷനേതാവിന്റെ ഗൺമാനാകാൻ അനുവദിക്കില്ല’


കോട്ടയം ∙ 2023ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താനുള്ള തീരുമാനത്തെ വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആലപ്പുഴ എംഎൽഎ എ.ഡി.തോമസ്. 2023ൽ നവകേരള സദസിനായി പിണറായി വിജയൻ ആലപ്പുഴയിലെത്തിയപ്പോൾ റോഡരികിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ക്രൂരമായി മർദിച്ചത്. അന്ന് ഗൺമാൻമാരുടെ മർദനത്തിന് ഇരയായവരിൽ ഒരാളാണ് എ.ഡി.തോമസ്.‘ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം നമ്മുടെ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ നടപടിയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അക്രമം നടത്തിയവരെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന നടപടി വേണമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമവശങ്ങൾ പരിഗണിച്ചശേഷം കോടതി നടപടികളിലൂടെ ഇക്കാര്യം തീരുമാനിക്കട്ടെയെന്നാണ് പറയാനുള്ളത്. എന്തായാലും അക്രമം നടത്തിയവരെ പ്രതിപക്ഷനേതാവിന്റെ ഗൺമാനായി ഇരിക്കാനൊന്നും നമ്മൾ അനുവദിക്കില്ല. ആ സംരക്ഷണത്തിന്റെ തണലിലിരുന്നാണ് ഈ തോന്ന്യവാസം മുഴുവൻ കാണിച്ചത്. രാജാവിനേക്കാൾ വലിയ രാജഭക്തിയായിരുന്നു അദ്ദേഹത്തിന്. ആ രീതി ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ഒരു ഇടപെടലാണിത്.ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കൽ പൊലീസ് നീക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കാറിൽനിന്നു വടിയുമായി പുറത്തിറങ്ങി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചത്.


Source link

Back to top button