NEWS
വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി; ജനസാഗരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ്. 21 അംഗ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഐഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Source link
NEWS


