test del 4 copy of del 3

മധുവിധു ആഘോഷത്തിനു സിംലയിലായിരുന്നപ്പോൾ കരുണാകരൻ വിളിച്ചു; രമേശ് ആദ്യം മന്ത്രിയായത് ഇങ്ങനെ


ഒരു കാലത്തും കോൺഗ്രസ് വിട്ടൊരു കളിക്കും പോയിട്ടില്ല രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം അദ്ദേഹം തന്നെ പറ‍ഞ്ഞതു പോലെ– ‘എ ട്രൂ കോൺഗ്രസ്മാൻ’. അവസരം വരുന്നതു വരെ, ഉപാധികൾ വയ്ക്കാതെ എന്നും കാത്തുനിന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായതും ആ കാത്തിരിപ്പിനൊടുവിലാണ്. ഇത്തവണയും ആദ്യത്തെ പരിഗണനയ്ക്കും നിരാശയ്ക്കും ശേഷം അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ രമേശ് ചെന്നിത്തല ആഭ്യന്തര, വിജിലൻസ് വകുപ്പുകളുമായി മന്ത്രിസ്ഥാനത്തേക്കു മൂന്നാംവട്ടമെത്തുന്നു. ആദ്യം മന്ത്രിയായതിന്റെ 40ാം വർഷത്തിലാണു പാർട്ടിയിലെ സീനിയർ നേതാവിനു പുതിയ നിയോഗം. മുൻപ് രണ്ടു തവണയും മന്ത്രിയായത് ഹരിപ്പാട് എംഎൽഎ എന്ന നിലയിലാണ്. ഇപ്പോൾ അയൽപ്രദേശമായ ചെന്നിത്തലയിൽനിന്നു ഹരിപ്പാട്ടേക്കു സ്ഥിരതാമസം മാറ്റി അദ്ദേഹം പൂർണമായും ഹരിപ്പാട്ടുകാരനായിരിക്കുന്നു.അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസ് പിളർന്നു വലിയൊരു വിഭാഗം കെഎസ്‌യുക്കാരും എ ഗ്രൂപ്പായപ്പോൾ രമേശ് കെ.കരുണാകരനൊപ്പം ഐ വിഭാഗത്തിൽ ഉറച്ചു. എല്ലാ ജില്ലയിലും ഐ വിഭാഗം കെട്ടിപ്പടുക്കാൻ ഓടിനടന്ന ഊർജസ്വലനായ യുവാവിനെ കരുണാകരൻ തിരിച്ചറിഞ്ഞ് ഒപ്പം ചേർത്തു. രാഷ്ട്രീയ വളർച്ചയുടെ തുടക്കം. പിന്നീട് വിദ്യാർഥി യൂണിയന്റെ ദേശീയ നേതൃത്വത്തിൽ വരെയെത്തി.എ ഗ്രൂപ്പ് പിന്തുണ പിൻവലിച്ച് ഇ.കെ.നായനാർ സർക്കാർ വീണതിനു പിന്നാലെ 1982ൽ നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ രമേശിനു ഹരിപ്പാട്ട് മൽസരിക്കാൻ വഴി തെളിഞ്ഞു. വിജയിച്ചു നിയമസഭയിലെത്തി. നാലാം വർഷം മന്ത്രിയുമായി.


Source link

Back to top button