test del 5 copy of del 3
‘പാറ്റ’ എന്ന് വിളിച്ച് ചീഫ് ജസ്റ്റിസ്; യുവാക്കൾ പാർട്ടിയുണ്ടാക്കി, ആദ്യ അംഗങ്ങൾ എംപിമാർ; എന്താണ് കോക്ക്‌റോച്ച് ജനതാ പാർട്ടി?

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെ ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’യിൽ (സിജെപി) ചേർന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും. കഴിഞ്ഞയാഴ്ച ഒരു കോടതി നടപടിക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് (കോക്ക്‌റോച്ച്) ഉപമിച്ചത്. ‘‘തൊഴിലോ പ്രഫഷനിൽ സ്ഥാനമോ ലഭിക്കാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ പ്രവർത്തകരും മറ്റ് ആക്ടിവിസ്റ്റുകളുമായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു’’ – എന്നായിരുന്നു പരാമർശം. അവർ ‘കോക്ക്‌റോച്ചു’കളും ‘സമൂഹത്തിലെ പരാന്നഭോജികളും’ ആണ് എന്നായിരുന്നു വാക്കാൽ പരാമർശിച്ചത്. എന്താണ് ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’? ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് മറുപടിയായി എക്സ് പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ആക്ഷേപഹാസ്യ അക്കൗണ്ടാണ് ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’. ‘യുവാക്കൾക്ക് വേണ്ടി, യുവാക്കളാൽ, യുവാക്കൾക്കായി’ എന്നതാണ് മുദ്രാവാക്യം. ‘സെക്കുലർ-സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-ലേസി’ എന്നാണ് പാർട്ടി സ്വയം വിശേഷിപ്പിക്കുന്നത്. ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 15,000ത്തിൽ അധികം ഫോളോവേഴ്‌സിനെ നേടിയ പേജിന് ഇപ്പോൾ 40,000 അംഗങ്ങളുണ്ടെന്ന് അവർ അറിയിച്ചു. ‘വ്യവസ്ഥിതി എണ്ണാൻ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴിൽരഹിതരുടെയും ശബ്ദം’ – എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് സിജെപിയെ വിശേഷിപ്പിക്കുന്നത്. ‘അഞ്ച് ആവശ്യങ്ങൾ. സ്പോൺസർമാരില്ല. വലിയതും വാശിയുള്ളതുമായ കൂട്ടം’ എന്നും അവർ കൂട്ടിച്ചേർക്കുന്നു.വിശദീകരണവുമായി ചീഫ് ജസ്റ്റിസ് വിവാദം കനത്തതോടെ മേയ് 16 ന് ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിശദീകരണം പുറത്തിറക്കി. തന്റെ വാക്കാൽ നിരീക്ഷണങ്ങൾ മാധ്യമങ്ങളുടെ ഒരു വിഭാഗം തെറ്റായി ഉദ്ധരിച്ചതാണെന്നും പരാമർശം ഇന്ത്യയിലെ യുവാക്കളെ മൊത്തത്തിൽ ഉദ്ദേശിച്ചുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. നിയമ മേഖലയിലോ മറ്റ് മഹത്തായ മേഖലകളിലോ പ്രവേശിക്കാൻ വ്യാജ ബിരുദങ്ങൾ സമ്പാദിക്കുന്ന വ്യക്തികളെ മാത്രമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Source link

