രാഹുൽ ഗാന്ധി മുതൽ രേവന്ത് റെഡ്ഡി വരെ; നിറഞ്ഞുകവിഞ്ഞ് സെൻട്രൽ സ്റ്റേഡിയം, വിവിഐപികളുടെ നീണ്ടനിര

തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന യുഡിഎഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിറഞ്ഞുകവിഞ്ഞ് സെൻട്രൽ സ്റ്റേഡിയം. രാവിലെ ഏഴരയോടെ തന്നെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും നിറഞ്ഞിരുന്നു. വിവിഐപികളുടെ നീണ്ടനിര തന്നെ ചടങ്ങിനെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ വേദിയിലുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും എത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വേദിയിൽ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെയും വേദിയിലിരുത്തിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും വേദിയിലെത്തിയിട്ടുണ്ട്.
Source link
NEWS


