LIFESTYLE

ഒറ്റ ചാർജിൽ 502 കിലോമീറ്റർ റേഞ്ച്,​ ലൈഫ്‌ടൈം എച്ച്‌.വി ബാറ്ററി വാറണ്ടി: ഇലക്ട്രിക് വാഹനം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്


കൊച്ചി: ഇന്ത്യയിലെ ഇടത്തരം എസ്‌.യു.വി ഇലക്ട്രിക് വാഹന ശ്രേണിയെ കൂടുതൽ ശക്തിപ്പെടുത്തി ടാറ്റാ ഇ.വി പുതിയ ‘കർവ്‌ ഇ.വി സീരീസ്‌ എക്‌സ്’ വിപണിയിൽ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയുള്ള കാറുകളിൽ ‘അക്കംപ്ലിഷ്ഡ് എക്‌സ് 55’ (വില 16.99 ലക്ഷം), ‘എംപവേഡ് എക്‌സ് 55’ (വില 19.19 ലക്ഷം) എന്നീ പുതിയ വേരിയന്റുകളാണ് ഉൾപ്പെടുത്തുന്നത്. ആക്ടി‌ ഇ.വി പ്യൂർ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കർവ്‌ ഇ.വി സീരീസ്‌ എക്‌സ് 167 എച്ച്‌.പി ശക്തിയും 215 എൻ‌.എം ടോർക്കും നൽകുന്നു. നഗരയാത്രകളിലും ഹൈവേ ഡ്രൈവിംഗിലും മികച്ച പ്രകടനം ഉറപ്പാക്കുന്നതാണ് വാഹനത്തിന്റെ എൻജിനീയറിംഗ്. പുതിയ ‘നൈട്രോ ക്രിംസൺ’ ഉൾപ്പെടെ അഞ്ച് നിറങ്ങളിൽ വാഹനം ലഭിക്കും. കമ്പനിയുടെ ഐക്കോണിക് ‘#ഡാർക്ക്’ എഡിഷനും ലഭ്യമാണ്.


Source link

Back to top button