NEWS

‘ഫ്ലാറ്റിൽ ബെഡ് റെസ്റ്റിലാണ്’; സത്യപ്രതിജ്ഞ നേരിൽ കാണാനാകാത്തതിൽ വിഷമം അറിയിച്ച് പി വി അൻവർ


തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിൽ വിഷമം പങ്കുവച്ച് പി വി അൻവർ. ദിവസങ്ങൾക്ക് മുമ്പ് തന്നെ തിരുവനന്തപുരത്ത് എത്തിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെത്തുടർന്ന് അദ്ദേഹത്തിന് ഡോക്‌ടർമാർ ബെഡ് റെസ്റ്റ് നിർദേശിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിലെ കടുത്ത നിരാശയിലാണെന്നും അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ് അൻവർ. മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴിയെന്നും അൻവർ കുറിച്ചു. പുതിയ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസകൾ നേർന്ന അൻവർ, കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ആശംസിച്ചു.


Source link
NEWS

Back to top button