test del 3
‘കശ്മീർ ആക്രമിക്കാനെത്തി, പിന്നീട് ലക്ഷ്യം മാറി’: ശ്രീനഗറിൽ മുടിമാറ്റിവയ്ക്കലും നടത്തി ലഷ്കർ ഭീകരൻ; വെളിപ്പെടുത്തൽ

ശ്രീനഗർ∙ കശ്മീരിൽ ലഷ്കറെ തയിബ സ്ലീപ്പർ സെൽ രൂപീകരിക്കാനുള്ള ദൗത്യവുമായെത്തിയ പാക്ക് ഭീകരൻ ലക്ഷ്യത്തിൽനിന്ന് അൽപം തെന്നിമാറിയതോടെ പൊലീസിന്റെ വലയിൽ കുടുങ്ങി. ‘ചൈനീസ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഉസ്മാൻ ജട്ടിനെയാണ് ശ്രീനഗർ പൊലീസ് ഏപ്രിലിൽ അറസ്റ്റ് ചെയ്തത്. ഇയാളെ കുടുക്കിയത് ശ്രീനഗറിലെ ഒരു ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്കിലെ സന്ദർശനവും.കടയുടമ നേരത്തെ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത ക്ലിനിക്കിലേക്കാണ് ജട്ടിനെയും കൂട്ടിക്കൊണ്ടു പോയത്. മുടി മാറ്റിവയ്ക്കുന്നതിനായി ഒന്നിലേറെത്തവണ ജട്ട് ക്ലിനിക്കിൽ വന്നുപോയിരുന്നു. ഒരു രാത്രി ഇയാൾ ശ്രീനഗറിൽ തങ്ങുകയും ചെയ്തു. ഇതിനുശേഷം മാലെർകോട്‌ലയിലേക്ക് മടങ്ങിയ ജട്ടിനെയും അബു ഹുറിയെറയെയും പൊലീസ് പിടികൂടുകയായിരുന്നു. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.
Source link


