NEWS

രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും സംയമനം പാലിക്കണം; ജാഗ്രത വേണമെന്ന് സിപിഎം


കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഎം. സമീപ ദിവസങ്ങളില്‍ ചില രാഷ്ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പരസ്പരം വിദ്വേഷം പകര്‍ത്തുന്നവിധമുള്ള പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നതാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുക്കൊണ്ട് സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുകയും അതിന് രാഷ്ട്രീയം ആയുധമാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്ത് അരങ്ങേറുന്ന ആപല്‍കരമായ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന് അതിന് പ്രതികരണമെന്ന നിലയില്‍ മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കണമെന്ന് പ്രസാതവനയില്‍ സിപിഎം ആവശ്യപ്പെടുന്നു.


Source link
NEWS

Back to top button