NEWS

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല,​ ബലിപ്പെരുന്നാൾ മേയ് 28ന്


തിരുവനന്തപുരം: ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു. മേയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മേയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മേയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മേയ് 28 (വ്യാഴാഴ്ച) ബലിപ്പെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.


Source link
NEWS

Back to top button