test del 5 copy of del 3

മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി.സതീശൻ; രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തം – ഇന്നത്തെ പ്രധാന വാർത്തകൾ


നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചതും രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തമുണ്ടായതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ വന്നതും മന്ത്രിസഭാ രൂപീകരണത്തില്‍ ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നു മാണി സി. കാപ്പന്‍ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. എത്രയും വേഗം സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാന് ‘വളരെ മോശം സമയമായിരിക്കും’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത് വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…ഡൽഹിയിലേക്കു പോവുകയായിരുന്ന തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ ഞായറാഴ്ച പുലർച്ചെ തീപിടിത്തം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽവച്ചാണ് അപകടം. ആളപായമില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിനെതിരെ പി.ബി യോഗത്തിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഓൺലൈനായാണ് പി.ബി യോഗം ചേർന്നത്. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി ചേർന്ന പി.ബി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല. 


Source link

Back to top button