നിസാരമല്ല മുണ്ടിനീര്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

കടുത്ത വേനലിന് ശേഷം വേനൽമഴ ആരംഭിച്ചതോടെ മുണ്ടിനീര് പടരുന്നതായി റിപ്പോർട്ട്. വായുവിലൂടെ അതിവേഗം പടരുന്ന വൈറസ് രോഗമായതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചൊലുത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വരണ്ട കാലാവസ്ഥയും തൊട്ടുപിന്നാലെയുള്ള മഴയും രോഗം പെട്ടെന്ന് പടരാൻ സാദ്ധ്യതയുണ്ട്. കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി കൂടുതലായതിനാൽ രോഗബാധ കുറവായിരിക്കും. എന്നാൽ കുട്ടികളിൽ രോഗബാധയുടെ തോത് ഏറും. വൈറസ് ബാധിച്ചാൽ 5 മുതൽ 7 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. താടിയെല്ലിന് താഴെ മുഖത്തിന്റെ ഇരുവശത്തുമുള്ള വീക്കമാണ് പ്രധാന ലക്ഷണം. ആദ്യമായി രോഗം വരുന്നവർക്ക് രണ്ട് വശത്തും വീക്കമുണ്ടാകാം.വൈറസ് ബാധിച്ചാൽ 5 മുതൽ 7 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. താടിയെല്ലിന് താഴെ മുഖത്തിന്റെ ഇരുവശത്തുമുള്ള വീക്കമാണ് പ്രധാന ലക്ഷണം. ആദ്യമായി രോഗം വരുന്നവർക്ക് രണ്ട് വശത്തും വീക്കമുണ്ടാകാം.
Source link


