test del 5 copy of del 3

ശൈലജയെ കുരുതി കൊടുത്തു, പിണറായിയും ഗോവിന്ദനും ഉടൻ ഒഴിയണം: സിപിഎമ്മിൽ രൂക്ഷ വിമർശനം


കൊല്ലം/പത്തനംതിട്ട ∙ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ കൂട്ട ആവശ്യം. അല്ലാത്തപക്ഷം, ഇരുവരെയും പാർട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു ഭരണവിരുദ്ധ തരംഗമല്ല, പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് വിശകലനത്തിനു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു.കൂടുതൽ നിശിതമായ വിമർശനം കൊല്ലത്തായിരുന്നു. 61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി വേണ്ട. പിണറായിയെ ജനങ്ങൾക്കു സമീപിക്കാനാവില്ല. ഫലത്തിൽ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുക ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന എ. വിജയരാഘവൻ ഭാര്യ ആർ. ബിന്ദുവിനെ മത്സരിപ്പിച്ചു മന്ത്രിയാക്കിയെങ്കിൽ ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിച്ചു മന്ത്രിയാക്കാൻ നോക്കി. 4 പിബി അംഗങ്ങളിൽ ഒരാൾക്ക് മരുമകനെ ഉയർത്തിക്കൊണ്ടുവരണം, മറ്റു 2 പേർക്ക് ഭാര്യമാരെ മന്ത്രിമാരാക്കണം. ഇതിന്റെ ഇരയായി കെ.കെ. ശൈലജ മാറിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.


Source link

Back to top button