test del 5 copy of del 3

1000 വർഷം പഴക്കം, ‘പൊന്നിയൻ സെൽവനിലൂടെ’ പരിചിതം; നീണ്ട കാത്തിരിപ്പ്, അവസാനം ചെമ്പുതകിട് തിരികെ കിട്ടി


ഹേഗ് ∙ നെതർലൻഡ്‌സ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോള രാജവംശ കാലത്തെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ കൈമാറി. ഏറെക്കാലമായി നീണ്ട നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ചെമ്പുതകിടുകൾ നെതർലൻഡ് ഇന്ത്യക്ക് നല്‍‌കിയത്.  യൂറോപ്പിൽ ‘ലൈഡൻ പ്ലേറ്റ്സ്’ എന്നറിയപ്പെടുന്ന ചെമ്പുതകിടുകൾ ചോള സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടവയാണ്. 2012 മുതൽ ഇവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ടായിരുന്നു.   ∙ 1000 വർഷം പഴക്കം, 30 കിലോ ഭാരം  രാജരാജ ചോളൻ ഒന്നാമന്റെ കാലഘട്ടത്തിലെ (985-1014 എഡി) ചെമ്പ് ഫലകങ്ങളാണിവ. ഏതാണ്ട് 1000 വർഷം പഴക്കമുള്ള ഈ തകിടുകൾ  ഇന്ത്യക്ക് പുറത്ത് സംരക്ഷിക്കപ്പെടുന്ന തമിഴ് പൈതൃകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നായി ചരിത്രകാരന്മാർ കണക്കാക്കുന്നു. 21 വലിയ തകിടുകളും 3  ചെറിയ തകിടുകളുമടങ്ങിയ ചെമ്പുതകിടിന് ഏകദേശം 30 കിലോ ഭാരമാണുള്ളത്. ചോള രാജമുദ്രയുള്ള ഒരു വെങ്കല വളയത്താൽ ബന്ധിക്കപ്പെട്ട നിലയിലാണ് ഇവയുള്ളത്. ഇതിൽ തമിഴിലും സംസ്കൃതത്തിലുമുള്ള ലിഖിതങ്ങളുണ്ട്. 18-ാം നൂറ്റാണ്ടിൽ നാഗപട്ടണം ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന സമയത്താണ് ഈ തകിടുകൾ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്. പതിറ്റാണ്ടുകളോളം ഇവ നെതർലൻഡിലെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു. കാലക്രമേണ ചരിത്രകാരന്മാർക്കിടയിലും തമിഴ് ലിപിശാസ്ത്രജ്ഞർക്കിടയിലും ഇവ പ്രചാരം നേടി. ചോള സാമ്രാജ്യത്തെ പറ്റി പറയുന്ന തമിഴ് ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവനി’ലൂടെ സാധാരണക്കാരും ഈ തകിടിനെ പറ്റി അറിഞ്ഞു.


Source link

Back to top button