NATIIONAL
പാണ്ഡ്യ ഇല്ലാത്തപ്പോൾ എന്തൊരു ഐക്യം? മുംബൈ താരങ്ങൾക്ക് ജയിക്കണമെന്ന വാശി: ബുമ്രയ്ക്ക് കയ്യടിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇല്ലാതിരിക്കുമ്പോൾ മുംബൈ ഇന്ത്യന്‍സ് ടീമിൽ കൂടുതൽ ഐക്യം അനുഭവപ്പെടുന്നുണ്ടെന്ന് മുൻ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പരുക്കുള്ളതിനാൽ കഴിഞ്ഞ മത്സരങ്ങളിൽ പാണ്ഡ്യ ടീമിനെ നയിച്ചിരുന്നില്ല. സൂര്യകുമാർ യാദവും ജസ്പ്രീത് ബുമ്രയുമായിരുന്നു പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റൻമാർ. ജസ്പ്രീത് ബുമ്ര നയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ആറു വിക്കറ്റ് വിജയം നേടിയിരുന്നു. ഈ പോരാട്ടത്തിൽ മുംബൈ താരങ്ങളിൽ ഒരു പ്രത്യേക ഊർജം കാണാമായിരുന്നെന്നാണ് ശ്രീകാന്തിന്റെ കണ്ടെത്തൽ.‘‘ജസ്പ്രീത് ബുമ്ര നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ബോളർമാർക്കു നല്ലപോലെ ആത്മവിശ്വാസം നൽകുന്നുണ്ട്. ദീപക് ചാഹറിനെപ്പോലുള്ള ആളുകളിൽ ബുമ്രയുടെ ക്യാപ്റ്റൻസിയാണു വലിയ മാറ്റം കൊണ്ടുവന്നതെന്നാണു ഞാൻ കരുതുന്നത്. അല്ലെങ്കിൽ ഷാർദൂൽ ഠാക്കൂറൊക്കെ റൺസ് വളരെയധികം വഴങ്ങാറുണ്ട്. കഴിഞ്ഞ മത്സരത്തിൽ എല്ലാ മുംബൈ ബോളർമാരും വിക്കറ്റുകൾ വീഴ്ത്താൻ പരിശ്രമിക്കുന്നുണ്ടായിരുന്നു.’’ ശ്രീകാന്ത് വ്യക്തമാക്കി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മുംബൈ താരങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
Source link


