test del 4 copy of del 3
‘സിഎം ചിട്ടയുള്ള ആളാണ്, എനിക്കതില്ല, ഭക്ഷണം പകുതിയേ കഴിക്കൂ’: പിണറായിയുടെ വീട്ടിലെത്തി സതീശൻ

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിൽ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബേക്കറി ജംക്ഷനിലെ പിണറായിയുടെ വാടക വീട്ടിൽ സതീശനെത്തിയത്. പിണറായി, ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ പുറത്തെത്തി സതീശനെ സ്വീകരിച്ചു. പിണറായി ഹസ്തദാനം നൽകിയാണ് നിയുക്ത മുഖ്യമന്ത്രിയെ വീടിനുള്ളിലേക്കു ക്ഷണിച്ചത്. ചായ നൽകി സൽക്കരിക്കുകയും ചെയ്തു. ‘സിഎമ്മിനു നല്ല ചിട്ടയുള്ള ആളാണ്, എനിക്കതില്ല. ഭക്ഷണം പകുതിയേ കഴിക്കുകയുള്ളു’ എന്നും സതീശന് പറഞ്ഞു. പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിക്കുമെന്നു സതീശൻ നേരത്തേ പറഞ്ഞിരുന്നു. സതീശനെത്തുമ്പോൾ സിപിഎം നേതാക്കളായ വി.കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരും അവിടെയുണ്ടായിരുന്നു.
Source link


