test del 4 copy of del 3

ഇനി കൊച്ചിയിൽ നിന്നു ലക്ഷദ്വീപിലേക്ക് സീ പ്ലെയ്നിൽ പറക്കാം, പരീക്ഷണപ്പറക്കൽ വിജയം, ടൂറിസം മേഖലയ്ക്ക് ‘വിമാനവേഗം’


കൊച്ചി∙ സീ പ്ലെയ്ൻ സർവീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയം കണ്ടതോടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര വികസനത്തിനും വിമാനവേഗം. ദ്വീപ് ഭരണകൂടം അടുത്തിടെയായി നടപ്പാക്കുന്ന പരിഷ്കാരങ്ങളിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളിൽ കണ്ണുനട്ടാണ്. പ്രകൃതിസൗന്ദര്യം ആവോളമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും കർശന നിയമങ്ങളുടെ നൂലാമാലകളും മൂലം രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്ന ദുർഗതിയിൽ നിന്നാണു ലക്ഷദ്വീപ് വൈകിയെങ്കിലും പുറത്തുകടക്കുന്നത്. ദ്വീപിലേക്കുള്ള പ്രവേശനാനുമതിക്ക് പ്രാദേശിക സ്പോൺസർഷിപ് വേണ്ട എന്ന തീരുമാനം വന്നതോടെ ആയിരക്കണക്കിനു വിനോദസഞ്ചാരികളുടെ അന്വേഷണങ്ങളാണു ടൂർ ഓപ്പറേറ്റർമാരെ തേടി എത്തുന്നത്. 2022 വരെ പ്രതിവർഷം 10,000 വിനോദസഞ്ചാരികളിൽ താഴെ മാത്രമാണു ദ്വീപ് സന്ദർശിച്ചിരുന്നതെങ്കിൽ 2023ൽ ഇത് 46,000 പേരായി ഉയർന്നിരുന്നു. 2026ൽ സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലേറെ വർധിക്കുമെന്നാണ് അധികൃതരുടെ കണക്ക്.


Source link

Back to top button