test del 3

‘അകമ്പടിവാഹനങ്ങള്‍ വേണ്ട, റോഡ് ബ്ലോക്ക് ആക്കരുത്’: മുഖ്യമന്ത്രിയുടെ യാത്ര ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് സതീശൻ


തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് അകമ്പടിവാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് തടസപ്പെടുത്തി കടന്നുപോകുന്നതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ ശൈലീമാറ്റം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ സാഹചര്യം കണക്കിലെടുത്ത് 50 ഉദ്യോഗസ്ഥര്‍ വരെയുണ്ടാകും. തലസ്ഥാനത്തിനു പുറത്തേക്ക് പോകുമ്പോള്‍ ഓരോ സ്ഥലത്തെയും സിഐയുടെ നേതൃത്വത്തില്‍ മുന്‍കൂറായി റോഡ് ക്ലിയര്‍ ചെയ്യും. ഡിവൈഎസ്പിക്കായിരിക്കും മേല്‍നോട്ടം. ജില്ലകളിലെ പരിപാടികളുടെ സുരക്ഷാ ചുമതല എസ്പിക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ 100 മീറ്റര്‍ അകലത്തില്‍ പൊലീസിനെ വിന്യസിക്കും. ഇടറോഡുകളില്‍നിന്നുള്ള ഗതാഗതം നയന്ത്രിക്കും. വേദിയും പരിസരവും മണിക്കൂറുകള്‍ക്ക് മുന്‍പ് പൊലീസ് നിയന്ത്രണത്തിലാകും. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അഗ്‌നിശമനസേനയും സ്ഥലത്തുണ്ടാകും. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.


Source link

Back to top button