LATEST

പ്രവാസി കമ്മിഷൻ അദാലത്ത് മേയ് 25, 26 തീയതികളിൽ


തിരുവനന്തപുരം: പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഗണിക്കുന്നതിനായി പ്രവാസി കമ്മിഷൻ അദാലത്ത് മേയ് 25, 26 തീയതികളിൽ സംഘടിപ്പിക്കും. തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിലുള്ള എൻ.ആർ.ഐ (കെ) കമ്മിഷൻ ഹെഡ് ഓഫീസിലാണ് അദാലത്ത് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അദാലത്തിൽ പ്രവാസി കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും. കമ്മിഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാക്കൽ, കമ്മിഷൻ സെക്രട്ടറി ജയറാം കുമാർ ആർ. എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2322311.


Source link

Back to top button