LATEST

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍


തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. 35 അംഗങ്ങള്‍ മാത്രമുള്ള പ്രതിപക്ഷ നിരയില്‍ ശക്തമായ നേതൃത്വം ഉണ്ടാകണം എന്ന തീരുമാനത്തെത്തുടര്‍ന്നാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നു എന്ന സവിശേഷതയ്ക്കും 16ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും.


Source link

Back to top button