test del 3
വില കുത്തനെ ഉയർന്നു; പച്ചക്കറിക്കടയ്ക്ക് കാവലിന് ആളുകളെ നിർത്തേണ്ട സ്ഥിതി !

തിരൂർ ∙ വില കുത്തനെ ഉയർന്നതോടെ പച്ചക്കറിക്കടയ്ക്ക് കാവലിന് ആളുകളെ നിർത്തേണ്ട സ്ഥിതി. 30 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു കിലോഗ്രാം കയ്പയ്ക്ക് ഇപ്പോൾ 65 രൂപയാണ് വില. തക്കാളിക്ക് 35 രൂപ. വെണ്ട 48 – 50, മുരിങ്ങ 45 – 50, പടവലം 60, ബീറ്റ്റൂട്ട് 58 – 60, അമര 80, ചുരങ്ങ 50, വഴുതന 40, കാബേജ് 40 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.കടുത്ത ചൂടിൽ പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം നിലച്ചതാണ് വില കൂടാൻ കാരണമെന്ന് തിരൂരിലെ പച്ചക്കറി വ്യാപാരി മുനീർ പറഞ്ഞു. ഇവിടെയെത്തുന്നത് തമിഴ്നാട്ടിലെ ഡിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചീരിമല, കർണാടകയിലെ ഗുണ്ടൽപേട്ട, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികളാണ്. ഇവിടെയെല്ലാം വെള്ളമില്ലാത്തതിനാൽ പച്ചക്കറി ഉൽപാദനം കുറവാണെന്നാണ് വിവരം. മഴ പെയ്ത് വെള്ളമെത്തിയാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും വീട്ടമ്മമാരും.
Source link


