LATEST

കാലവർഷം ശനിയാഴ്‌ചയോടെ ആൻഡമാനിലെത്തും; കേരളത്തിൽ 17 വരെ ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത


തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്‌ചയോടെ കാലവർഷം എത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നുമുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ, കാറ്റോടുകൂടിയ ശക്തമായ മഴ എന്നിവയ്‌ക്കും സാദ്ധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായകാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Source link

Back to top button