test del 4 copy of del 3
‘ജനാധിപത്യ രീതിയോ കീഴ്വഴക്കമോ നോക്കിയില്ല; ലീഗ് സമ്മർദം ചെലുത്തിയത് ശരിയായില്ല’

കോട്ടയം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ കടുത്ത അതൃപ്തിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കീഴ്വഴക്കമോ ജനാധിപത്യരീതിയോ നോക്കിയിട്ടല്ല മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്നും ഇക്കാര്യത്തിൽ മുസ്ലിം ലീഗ് സമ്മർദം ചെലുത്തിയത് ശരിയായില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മാനദണ്ഡങ്ങൾ നോൽക്കുമ്പോൾ എല്ലാ തരത്തിലും മുന്നിൽ നിൽക്കുന്ന ആളെ വേണം തിരഞ്ഞെടുക്കാൻ. എന്നാൽ അതുണ്ടായില്ല. സതീശൻ വേണം എന്ന് ജനങ്ങൾ പറഞ്ഞു എന്ന് പറയുന്നു. ജനങ്ങൾ എന്നുപറയുന്നവരെ ആര് കൗണ്ട് ചെയ്തു? വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന എത്ര ജനങ്ങളുണ്ട്. ആര് കണക്കെടുത്തു. അങ്ങനെയാണെങ്കിൽ അതിന്റെ ഭൂരിപക്ഷം വേണ്ടേ? കോൺഗ്രസ് കീഴ്വഴക്കം പാലിക്കാതത്തുകൊണ്ടാണ് എൻഎസ്എസ് ഇത് പറയുന്നത്. ഇടതുപക്ഷം കീഴ്വഴക്കങ്ങൾ തെറ്റിക്കുന്നില്ല. അവരുടേതായ രീതിയിൽ പോകുന്നു’’– സുകുമാരൻ നായർ പറഞ്ഞു.
Source link


