test del 3
സ്വർണം വാങ്ങുന്നവർ ഇനി വിമാനം കയറും!; ഇന്ത്യയിലെ വില വർധനവിൽ നേട്ടം കൊയ്യുന്നത് ഗൾഫ് രാജ്യങ്ങൾ, വിപണിയിൽ മാറ്റം ഉറപ്പ്

ദുബായ്∙ സ്വർണത്തിനു 15 ശതമാനം തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചതോടെ, സ്വർണ വിൽപ്പനയിലെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ ഗൾഫ് രാജ്യങ്ങൾ. കേന്ദ്ര ബജറ്റിൽ സ്വർണത്തിന് 6 ശതമാനമായി തീരുവ കുറച്ചതോടെ ദുബായ് ഉൾപ്പെടെ ഗൾഫ് മേഖലയിലെ ജ്വല്ലറികൾക്ക് കോടികളുടെ ബിസിനസാണ് നഷ്ടപ്പെട്ടത്. ഇന്ത്യയിൽ 18 ശതമാനം വിൽപ്പന നികുതി ഈടാക്കിയിരുന്നപ്പോൾ പ്രവാസികളും സന്ദർശക വീസയിൽ എത്തുന്ന ഇന്ത്യക്കാരും വൻ തോതിൽ ഗൾഫിൽ നിന്നു സ്വർണം വാങ്ങി നാട്ടിലേക്കു കൊണ്ടുപോയിരുന്നു. 5 ശതമാനം മാത്രമാണ് ഗൾഫിൽ വിൽപ്പന നികുതി.4 പേരടങ്ങുന്ന കുടുംബത്തിനു നികുതിയില്ലാതെ നാട്ടിലേക്കു കൊണ്ടുപോകാവുന്ന സ്വർണാഭരണത്തിന്റെ പരമാവധി തൂക്കം വച്ചു കൂട്ടി നോക്കിയാൽ ഇന്ത്യയിൽ നിന്നു വാങ്ങുന്നതിനേക്കാൾ 2.8 ലക്ഷം രൂപയുടെ ലാഭം ദുബായിൽ നിന്നു വാങ്ങുമ്പോൾ ലഭിക്കും. ഇന്ത്യയിൽ 15,390 രൂപ ഗ്രാമിനു വില നൽകുമ്പോൾ ദുബായിൽ 13,495 രൂപയാണു ഗ്രാമിന്റെ വില. ഒരു ഗ്രാമിൽ മാത്രം 1,895 മുതൽ 2,000 രൂപ വരെ വ്യത്യാസം. സന്ദർശക വീസയിൽ എത്തുന്നവർക്കാണെങ്കിൽ യുഎഇ ഈടാക്കുന്ന 5 ശതമാനം വിൽപ്പന നികുതിയുടെ ഒരു ഭാഗം മടക്കയാത്രയിൽ തിരികെയും ലഭിക്കും.സ്വർണ ഇറക്കുമതി തീരുവ 15% ആയി ഉയർത്താനുള്ള ഇന്ത്യയുടെ തീരുമാനം ജിസിസി ജ്വല്ലറി വിപണിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നിമിഷമാണെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. പ്രവാസികൾക്കും നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇത് ഒരു മികച്ച അവസരമാണ് നൽകുന്നത്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയിൽ 12% ലാഭമാണ് ജനങ്ങൾക്കു ലഭിക്കുന്നത്. വിദേശത്തു നിന്ന് സ്വർണാഭരണങ്ങൾ ഇറക്കുമതിക്കു നിയന്ത്രണം വന്നതോടെ ഇന്ത്യൻ ജ്വല്ലറികൾക്ക് ഇന്ത്യയിലെ മാത്രം ഡിസൈനുകളെ ആശ്രയിക്കേണ്ടി വരും. വിദേശ രാജ്യങ്ങളിലെ ആധുനിക ഡിസൈനർ ആഭരണങ്ങൾ ഇന്ത്യയിൽ ലഭിക്കാതെ വരും. അത്തരം ഡിസൈനുകളും ആഭരണങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാങ്ങാനുള്ള സുവർണാവസരം കൂടിയാണ് പ്രവാസികൾക്കു ലഭിക്കുന്നതെന്നും ഷംലാൽ പറഞ്ഞു.
Source link


