test del 5 copy of del 3

സ്കൂളുകളിലെ ഇന്റർനെറ്റ് ദുരുപയോഗം തടയാൻ കർശന നിരീക്ഷണം; ഉപയോഗിക്കുന്നത് അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കണം


പാലക്കാട് ∙ സ്കൂളുകളിൽ കുട്ടികൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നതു തടയാൻ അധ്യാപകരുടെ കർശന നിരീക്ഷണത്തിനു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പഠനത്തിന്റെ ഭാഗമായി സ്കൂളിലെ ഐടി ലാബ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഇന്റർനെറ്റ് സംവിധാനം വിദ്യാർഥികൾ ഉപയോഗിക്കുന്നതു പൂർണമായും അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കണം. ഇന്റർനെറ്റ് ലഭിക്കുന്ന സ്ഥലങ്ങളിൽ അധ്യാപകനു നിരീക്ഷിക്കാൻ പറ്റുന്ന രീതിയിൽ കുട്ടികളുടെ ഇരിപ്പിടം സജ്ജീകരിക്കും. സ്കൂളിലെ ഇന്റർനെറ്റ് സംവിധാനത്തിനു നിർബന്ധമായും പാസ്‌വേഡ് നൽകി സുരക്ഷ ഉറപ്പാക്കണം. പഠനസംബന്ധമായ വിഷയങ്ങൾ അധ്യാപകർ ഇന്റർനെറ്റിൽ നിന്ന് എടുക്കുന്നുണ്ടെങ്കിൽ വിദ്യാർഥികളുടെ മുന്നിൽ വച്ചു സേർച് ചെയ്യുന്നത് ഒഴിവാക്കണമെന്നും മുൻകൂട്ടി തയാറാക്കി വരണമെന്നും നിർദേശം നൽകും.പ്രധാന നിർദേശങ്ങൾ ∙ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും വിദ്യാർഥികൾക്കും ക്ലാസ് നൽകും. ∙ കുട്ടികൾക്ക് ഇന്റർനെറ്റ് അധിഷ്ഠിത പഠന റഫറൻസ് നൽകുമ്പോൾ അധ്യാപകർ പരിശോധിച്ച് ഉറപ്പുവരുത്തിയ വെബ്സൈറ്റ് നിർദേശിക്കണം. ∙ സ്കൂളിലെ ഇന്റർനെറ്റ് ഉപയോഗം പഠനാവശ്യത്തിനും ഔദ്യോഗിക ആവശ്യത്തിനും മാത്രമായി പരിമിതപ്പെടുത്തണം. ∙ ഇന്റ‍ർനെറ്റ് അധിഷ്ഠിത ഗ്രൂപ്പ് പ്രവർത്തനങ്ങൾ ക്ലാസ് റൂമിൽ ചെയ്യുമ്പോൾ പ്രവർത്തനങ്ങൾ അധ്യാപകർ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും കുട്ടികൾ മറ്റുള്ളവയിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.


Source link

Back to top button