test del 4 copy of del 3

ഇൻമ ഗ്ലോബൽ മീഡിയ പുരസ്കാരം: മനോരമ ഓൺലൈനും ഓൺ മനോരമയ്ക്കും മികച്ച നേട്ടം


ഡാലസ് (യുഎസ്) ∙ ഇന്റർനാഷനൽ ന്യൂസ് മീഡിയ അസോസിയേഷന്റെ (ഇൻമ) ഗ്ലോബൽ മീഡിയ പുരസ്കാരങ്ങളിൽ മികച്ച നേ‌‌ട്ടവുമായി മനോരമ ഓൺലൈനും മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർ‌ട്ടൽ ഓൺമനോരമയും. മികച്ച പോഡ്കാസ്റ്റിനുള്ള ‘ബെസ്റ്റ് യൂസ് ഓഫ് ഓഡിയോ’ പുരസ്കാരത്തിൽ മനോരമ ഓൺലൈൻ രണ്ടാം സ്ഥാനം നേ‌ടി. ‘ബെസ്റ്റ് പ്രോഡക്ട് ഇറ്ററേഷൻ’ വിഭാഗത്തിൽ മനോരമ ഓൺലൈൻ ന്യൂസ് ആപ്പിനും ‘ബെസ്റ്റ് യൂസ് ഓഫ് വിഡിയോ’ വിഭാഗത്തിൽ ഓൺമനോരമയുടെ ”ഹൗ മെനി ഓഫ് യു നോ’ എഡിറ്റോറിയൽ വിഡിയോ സീരിയസിനും മികച്ച ബ്രാൻഡ് അവയർനെസ് ക്യാംപെയ്ൻ വിഭാഗത്തിൽ മനോരമ ഓൺലൈനിന്റെ ‘ചുമ്മാ എംഒ ഇറ്റ്’ എന്ന ക്യാംപെയ്നും പ്രത്യേക പരാമർശമുണ്ട്.ലേഖനത്തിന്റെ വെറും ശബ്ദരൂപം എന്നതിനപ്പുറം വാർത്തയെ കേൾവിയുടെ അനുഭവമായി പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് മനോരമ ഓൺലൈനിന്റെ ഓഡിയോ ജേണലിസം സംരംഭമായ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്. വാർത്ത, ക്രൈം, വിനോദം, ആത്മീയത, ആരോഗ്യം, കരിയർ, ജെൻഡർ വിഷയങ്ങൾ, കുട്ടികൾക്കായുള്ള ഉള്ളടക്കം തുടങ്ങി വിവിധ മേഖലകളിലായി 13 പോഡ്കാസ്റ്റ് പരമ്പരകളാണ് ഉള്ളത്. വെറും ശബ്ദവിവരണം എന്നതിലുപരി, ശ്രോതാക്കൾക്ക് ആഴമുള്ള അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ഇതു രൂപകൽപന ചെയ്തിരിക്കുന്നത്. ആ ശ്രമത്തിനുള്ള അംഗീകാരമാണ് ഇൻമ ഗ്ലോബൽ പുരസ്കാരം.മലയാളത്തിലും ഇംഗ്ലിഷിലും സമഗ്രമായ വാർത്താ അനുഭവം സമ്മാനിക്കുന്ന മനോരമ ഓൺലൈൻ ന്യൂസ് ആപ്പിൽ പരമ്പരാഗത വാർത്താ മാധ്യമങ്ങളുടെ വിശ്വാസ്യതയും ഡിജിറ്റൽ വായനക്കാലത്തിന് അനുയോജ്യമായ സാങ്കേതികത്തികവും ഒരുമിക്കുന്നു. രാജ്യാന്തര മാധ്യമ സംഘടനയായ ഇൻമയിൽ 103 രാജ്യങ്ങളിലെ തൊള്ളായിരത്തിലേറെ മാധ്യമങ്ങളിൽ നിന്നായി 26,423 അംഗങ്ങളുണ്ട്. അമേരിക്കയിലെ ഡാലസ് കേന്ദ്രമാക്കിയാണ് പ്രവർത്തനം.


Source link

Back to top button