test del 4 copy of del 3
മൂന്നിലാര് മുഖ്യമന്ത്രി?: സതീശന്റെയും ചെന്നിത്തലയുടെയും വീട്ടിൽ തടിച്ചുകൂടി പ്രവർത്തകർ

തിരുവനന്തപുരം/കൊച്ചി ∙ മൂന്നിലാര് മുഖ്യമന്ത്രിയെന്ന ആകാംക്ഷയ്ക്കിടെ ആലുവ ദേശത്തെ വി.ഡി.സതീശന്റെ വീട്ടിലും തിരുവനന്തപുരം വഴുതയ്ക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിലും ആവേശത്തോടെ പ്രവർത്തകർ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ വീടിനു മുന്നിൽ നിരവധിപേർ ഒത്തുകൂടിയിരിക്കുന്നത്. നൂറിലേറെ പ്രവർത്തകർ വീടിന് അകത്തും പുറത്തുമായുണ്ട്. വീടിനു മുന്നിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. പ്രവർത്തകരോട് സതീശൻ സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നറിയാന്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു. ഉച്ചയോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫിസിലെത്തി. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്ക് എത്തിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുന്ന മുറയ്ക്ക് എല്ലാവിധ ആഘോഷങ്ങള്‍ക്കും ഒരുക്കം നടത്തിയിട്ടുണ്ടെന്നു നേതാക്കള്‍ പറഞ്ഞു.
Source link


