test del 4 copy of del 3

വിനോദ സഞ്ചാരികൾക്ക് മൂന്നാറിലേക്കു പ്രവേശിക്കാ‍‍ൻ ഇനി ഫീസ്; നിരക്കിന്റെ കാര്യത്തിൽ തീരുമാനം ഇന്ന്


മൂന്നാർ ∙ സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കു പ്രവേശിക്കാ‍‍ൻ ഇനി ഫീസ് നൽകേണ്ടി വരും. മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിൽ ഹരിത ചെക്‌‌പോസ്റ്റുകൾ സ്ഥാപിച്ചു വാഹനങ്ങളിൽനിന്നു പ്രവേശനഫീസ് പിരിക്കാൻ മൂന്നാർ പഞ്ചായത്ത് ആലോചിക്കുന്നു. നിരക്കിന്റെ കാര്യങ്ങൾ ഇന്ന് (13) പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കുമെന്നു പ്രസിഡന്റ് എസ്.വിജയകുമാർ പറഞ്ഞു.കാന്തല്ലൂരിൽ പ്രവേശനഫീസ് ദിവസവും ശരാശരി 1500 – 2500 വരെ വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ടെന്നാണു കണക്ക്. സീസണിൽ ഇത് 5000 വരെയാകും. കോവിൽക്കടവിനു സമീപം ചെക്‌പോസ്റ്റ് സ്ഥാപിച്ച് കാന്തല്ലൂർ പഞ്ചായത്ത് ഇപ്പോൾത്തന്നെ പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. ചെറിയ വാഹനങ്ങൾക്കു 30 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ എന്നതാണു നിരക്ക്.


Source link

Back to top button