test del 4 copy of del 3

സിൽവർലൈൻ ദോഷകരമായ പദ്ധതിയെന്ന് പിണറായി സർക്കാരും; ഒടുവിൽ കുറ്റസമ്മതം


തിരുവനന്തപുരം ∙ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ വേണ്ടതും പരിസ്ഥിതിലോല മേഖലകളിൽ ആഘാതമുണ്ടാക്കുന്നതുമായിരുന്നു സിൽവർലൈൻ വേഗ റെയിൽ പദ്ധതിയെന്ന് ഭരണം അവസാനിക്കുന്നതിനു തൊട്ടുമുൻപ് പിണറായി സർക്കാരും സമ്മതിച്ചു. സിൽവർലൈനിനു പകരം റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരിനു നൽകിയ സാധ്യതാ റിപ്പോർട്ടിലാണ് ഈ കുറ്റസമ്മതം.ആർആർടിഎസിനു കുറഞ്ഞത് 1.93 ലക്ഷം കോടി രൂപ വേണമെന്നും റിപ്പോർട്ടിലുണ്ട്. ഏതാണ്ടു സംസ്ഥാന ബജറ്റിനു തുല്യമാണിത്. 1.15 ലക്ഷം കോടി വായ്പയെടുക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 38,566 കോടി രൂപ വീതം മുടക്കുകയും വേണം. സിൽവർലൈനിന് 63,940 കോടി രൂപയായിരുന്നു വിശദ പദ്ധതിരേഖയിൽ (ഡിപിആർ) പറഞ്ഞ ചെലവ്. അതേസമയം, നിതി ആയോഗ് 1.26 ലക്ഷം കോടി ചെലവു കണക്കാക്കിയിരുന്നു.സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ പെരുവ മുളക്കുളം സ്വദേശി എം.ടി.തോമസിനാണ്, വിവരാവകാശ നിയമപ്രകാരം പലതവണ അപേക്ഷിച്ചശേഷം റിപ്പോർട്ടിന്റെ പകർപ്പ് ഗതാഗത വകുപ്പ് നൽകിയത്.


Source link

Back to top button