test del 3
മണിക്കൂറുകളുടെ വ്യത്യാസത്തിൽ 6 പേരുടെ മരണവാർത്ത കേട്ട് കണ്ണീരണിഞ്ഞ് മലപ്പുറം

മഞ്ചേരി ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ടദുരന്തത്തിൽ കണ്ണീരണിഞ്ഞു ജില്ല. പൂക്കോട്ടൂരിൽ 2 കുരുന്നുകൾ തോട്ടിൽ വീണു മരിച്ചതിനു പിന്നാലെയാണ് മിന്നലേറ്റ് 4 പേരുടെ മരണവാർത്ത ഞെട്ടലായത്. ചൊവ്വാ ഉച്ചയോടെയാണ് രണ്ടരയോടെ ആയിരുന്നു പൂക്കോട്ടൂരിൽ കുരുന്നുകളായ ആദിർ ഇറാഷ്, മുഹമ്മദ് ഫൗസാൻ എന്നിവർ തോട്ടിൽ മരിച്ചു കിടക്കുന്നതു കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചേതനയറ്റ കുട്ടികളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും മിന്നലേറ്റ് മരിച്ച വെള്ളില റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നീ 4 പേരുടെ മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് എത്തി. കളിച്ചും തമാശ പറഞ്ഞും ഒന്നിച്ചുള്ള സന്തോഷത്തിനിടെ ആയിരുന്നു 6 പേരുടെയും ജീവൻ വിധി തട്ടിയെടുത്തത്. മിന്നലേറ്റു മരിച്ചവരുടെ ചേതനയറ്റ ശരീരം വെള്ള പുതച്ചു അത്യാഹിത വിഭാഗത്തിൽ പ്രദർശനത്തിനു വച്ചപ്പോൾ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വിയോഗം തീരാനോവായി. ദു:ഖം ഉള്ളിലൊതുക്കിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. അടുത്ത ബന്ധുക്കളിൽ ചിലർ അബോധവസ്ഥയിലായി. ചേതനയറ്റ കുരുന്നുമുഖങ്ങളെ നോക്കി ജീവന്റെ അവസാന മിടിപ്പ് തേടുകയായിരുന്ന അത്യാഹിത വിഭാഗത്തിലെ എമർജൻസി വിഭാഗം. മിന്നലേറ്റ് എത്തിയ 4 പേർ ആശുപത്രിയിൽ എത്തിയപ്പോഴെക്കും മരിച്ചിരുന്നു. 6 മൃതദേഹങ്ങൾ ഒന്നിച്ചു സൂക്ഷിക്കാൻ ഫ്രീസർ സൗകര്യം ഇല്ലാത്തതിനാൽ ഒരാളുടെ മൃതദേഹം മോർച്ചറിയിലാണ് സൂക്ഷിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെ വൻജനാവലി ആശുപത്രിയിൽ എത്തി.ആറു പേരെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്നു പരുക്കേറ്റവർ അറിയിച്ചതിനെ തുടർന്നു വീണ്ടും തിരഞ്ഞപ്പോഴാണു വീണുകിടക്കുന്ന നിലയിൽ സൽമാൻ ഫാരിസിനെ കണ്ടെത്തിയത്. മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണു റഹീസ്. മാതാവ്: റുബീന. അഫ്സലാണ് മറ്റൊരു സഹോദരൻ. മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് ബഹാസ്. മാതാവ്: സാജി. ഹിബയാണ് സഹോദരി. സിയാദ് മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുലൈഖ. സഹോദരങ്ങൾ: സിനാൻ, സിനിയ. ഫഹദ് കൊണ്ടോട്ടിയിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഖദീജ. അപകടത്തിൽ പരുക്കേറ്റ റോഷൻ സഹോദരനാണ്.
Source link


