test del 3
സ്വർണനികുതി പാതിരാത്രി കൂട്ടി കേന്ദ്രത്തിന്റെ ‘ഇരുട്ടടി’, ഇറക്കുമതിക്ക് 15% തീരുവ, വില കുത്തനെ ഉയരും; ട്രംപിന്റെ ചൈനീസ് സന്ദർശനം നിർണായകം

സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറിൽ നിന്നു 15 ശതമാനമാക്കി ഉയർത്തി കേന്ദ്രസർക്കാർ. ഇവയുടെ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം.തീരുവ ഉയർത്തിയത് രാജ്യത്ത് സ്വർണത്തിന്റെ വില കുത്തനെ വർധിപ്പിക്കും. രാജ്യാന്തര വിലയേക്കാൾ ഒമ്പത് ശതമാനമെങ്കിലും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തീരുമാനം ഡിമാൻഡ് കുറയ്ക്കാനും കള്ളക്കടത്ത് വർധിപ്പിക്കാനും ഇടയാക്കുമെന്നും വ്യാപാരികൾ പറയുന്നു. 2024ൽ തീരുവ കുറച്ചതോടെ സ്വർണക്കള്ളക്കടത്ത് വലിയ രീതിയിൽ കുറഞ്ഞിരുന്നു.നിക്ഷേപകർക്ക് നഷ്ടം 5 ലക്ഷം കോടി∙മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 1.92 ശതമാനം ഇടിഞ്ഞ് 74,559.24ലെത്തി. നിഫ്റ്റിയാകട്ടെ 1.83 ശതമാനം ഇടിഞ്ഞ് 223,379.55ലുമെത്തി.
Source link


