test del 4 copy of del 3

38 കോടിയുടെ 400 ക്യാമറകൾ ആര് എറ്റെടുക്കും?; തിരുവനന്തപുരം കോർപറേഷനും പൊലീസും തർക്കത്തിൽ


തിരുവനന്തപുരം ∙ നഗരത്തിൽ പുതുതായി സ്മാർട്ട് സിറ്റി സ്ഥാപിച്ച ക്യാമറകളുടെ നിയന്ത്രണവും പരിപാലന ചുമതലയും പൊലീസിന് കൈമാറുന്നതിൽ തർക്കം. ക്യാമറകളുടെ പരിപാലനത്തിനും വാർഷിക അറ്റകുറ്റപ്പണികൾക്കും ഫണ്ട് ലഭ്യമല്ലായെന്ന് ചൂണ്ടിക്കാട്ടി ക്യാമറകളുടെ ചുമതല ഏറ്റെടുക്കുന്നത് പൊലീസ് നിരസിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളുടെ ഒന്നാം ഘട്ടം പൂർത്തിയായി, രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ടത്തിൽ വിവിധ വകുപ്പുകൾക്ക് വേണ്ടി നിർമിച്ച എല്ലാം സ്മാർട്ട് സിറ്റി അതത് വകുപ്പുകൾക്ക് കൈമാറണമെന്നാണ് ചട്ടം.38 കോടി രൂപ മുടക്കി 400 ക്യാമറകളാണ് നഗരത്തി‍ൽ സ്ഥാപിച്ചത്. ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് ക്യാമറകൾ സ്ഥാപിക്കാൻ സ്മാർട്ട് സിറ്റി കരാർ നൽകിയത്. ക്യാമറകളുടെ നിരീക്ഷണത്തിനുള്ള കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുന്നത് എആർ ക്യാംപിലാണ്. പൊലീസ് ഏറ്റെടുത്തില്ലെങ്കിൽ നടത്തിപ്പു ചുമതല കോർപറേഷൻ ഏറ്റെടുക്കണമെന്നാണ് ആവശ്യം. കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റ പണികൾ നടത്തണമെന്നാണ് പൊലീസും ആവശ്യപ്പെടുന്നത്. എന്നാൽ കോർപറേഷനും ഇതിനോട് മുഖം തിരിച്ചു നിൽക്കുകയാണ്. തർക്കം സംബന്ധിച്ച് കോർപറേഷൻ, പൊലീസ്, സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഒരു യോഗവും ചേർന്നിട്ടില്ല.


Source link

Back to top button