test del 3
തിരഞ്ഞെടുപ്പ് വിജയം;യുഡിഎഫ് വക 3 മാസത്തെ സൗജന്യ റീചാർജോ? | Fact Check

യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ എല്ലാവർക്കും സൗജന്യ മൊബൈൽ റീചാർജ് നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. FREE RECHARGE OFFER .കേരളത്തിൽ UDF നേടിയതിന്റെ സന്തോഷത്തിൽ, എല്ലാ ഇന്ത്യക്കാർക്കും ₹749 വിലയുള്ള 3 മാസത്തെ പൂർണ്ണമായ, സൗജന്യ റീചാർജ് UDF വാഗ്ദാനം ചയ്യുന്നു. അതിനാൽ, നിങ്ങളുടെ റീചാർജ് ക്ലെയിം ചെയ്യാൻ താഴെയുള്ള നീല ലിങ്കിൽ ഇപ്പോൾ ക്ലിക്ക് ചെയ്യുക https://free-recharge-offer26 .blogspot.com/ എന്ന കുറിപ്പിനൊപ്പമാണ് ഒരു ലിങ്കുമടങ്ങിയ സന്ദേശം പ്രചരിക്കുന്നത്. വൈറൽ സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ Domain Suspended എന്നാണ് കാണിക്കുന്നത്. കൂടാതെ ഈ ലിങ്ക് ഒരു ഔദ്യോഗിക വെബ് സൈറ്റിൻറേതുമല്ല. കാരണം യുആർഎല്ലിലെ blogspot.com എന്നത് ഗൂഗിൾ നൽകുന്ന ഒരു സൗജന്യ ബ്ലോഗ് പ്രസിദ്ധീകരണ സേവനമാണ്. സാങ്കേതിക പരിജ്ഞാനങ്ങളൊന്നുമില്ലാതെ തന്നെ blogspot വഴി സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിലൊരു വെബ്സൈറ്റ് ലിങ്കാണിത്.
Source link


