LATEST
ജീവിതത്തിൽ ഒന്നായില്ല, പക്ഷേ മരണത്തിൽ… പ്രഫുല്ലയുടെ അവസാന ആഗ്രഹം നിറവേറ്റി, അന്ത്യവിശ്രമം പ്രതിശ്രുത വരനരികെ

കാസർകോട്: അവസാന ആഗ്രഹംപോലെ പ്രതിശ്രുത വരന്റെ തൊട്ടുത്ത് പ്രഫുല്ലയ്ക്ക് നിത്യനിദ്ര. പ്രതിശ്രുത വരനായ മണിയുടെ മരണത്തിൽ മനംനൊന്ത് പ്രഫുല്ലയെ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയതമനരികിൽ അന്തിയുറങ്ങണമെന്ന പ്രഫുല്ലയുടെ അവസാനത്തെ ആഗ്രഹപ്രകാരം മൃതദേഹം മണി അന്ത്യനിദ്രകൊള്ളുന്ന തമിഴ്നാട്ടിലെ വീട്ടിലേക്കു കൊണ്ടുപോവുകയായയിരുന്നു. മണിയെ അടക്കിയ സ്ഥലത്തുതന്നെ തന്നെയും സംസ്കരിക്കണമെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവീട്ടുകാരും സമ്മതിച്ചതോടെയാണ് പ്രഫുല്ലയുടെ മൃതദേഹം മണിക്കരികിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കുകയായിരുന്നു.
Source link


